Google+

2011, ജൂലൈ 2, ശനിയാഴ്‌ച

വിചിത്രന്‍-പരിചയപെടാം

വിചിത്രന്‍

അങ്ങനെ വിളിക്കുന്നതാവും അവന് കൂടുതല്‍ ചേരുക.
ഒരു പ്രത്യേക സ്വഭാവം. ആരോടും ദേഷ്യം ഇല്ല. എല്ലാവരോടും പുച്ഛം. വെറുതെ കുറെ സംസാരിക്കും. നാട്ടിലുള്ളവരുടെ കഥകള്‍ പറയും. വലിയ തത്വശാസ്ത്രം പറയുന്നവനെന്ന ഭാവം. താടിക്ക് കൈ കൊടുത്തു കൊണ്ടവന്‍ പറയും:“ഒരു മഹാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:‘Our life is a cycle of imitations. Even the decisions to go beyond them, are nothing but imitations.’ ” എന്നിട്ട് ഒരു വളിച്ച ചിരി ചിരിച്ചിട്ട് അവന്‍ പറയും:“ആ മഹാന്‍ ഞാന്‍ തന്നെയാ...”

ഇടക്കാലത്ത് ഒരു പെണ്ണ്കേസില്‍ പെട്ടതു കൊണ്ടു ജനങ്ങള്‍ അടുപ്പിക്കാറില്ല. അതിനെ കുറിച്ച് ചോദിച്ചാല്‍ അവന്‍ പറയും അതൊരു തെറ്റിദ്ധാരണയാണെന്ന്. പിന്നെയെപ്പൊഴോ ഇത് ചോദിച്ചപ്പോളവന്‍ പറഞ്ഞത്:“അതൊരു അബദ്ധം പറ്റിയതാ”

ഞാന്‍ ചോദിച്ചു:“അപ്പോ നേരത്തെ പറഞ്ഞത്?”

അവന്‍ അവന്റെ പല്ല് കാണിച്ച് നിന്നു…

എന്റെ അടുത്ത് വളരെ സ്നേഹത്തോടെയാണ് പെരുമാറുക. ഒരു പാട് കഥകളും പറയും. ഞാന്‍ വായിക്കുന്ന കാര്യങ്ങള്‍ അവനോടും പറയണം. നിരീശ്വരവാദിയാണ്. അതിന് കാരണം ഉണ്ടായിട്ടൊന്നുമല്ല. “ഒരു മടി. അങ്ങേരോട് ഒരു പാട് commitments വേണ്ടി വരും. ഇതാകുമ്പോ നമ്മളെ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചാ പോരെ?” എങ്ങനുണ്ട്?

കണ്ടാല്‍ നന്നെ മെലിഞ്ഞിരിക്കും. മദ്യപാനമില്ല. ബിഡി വലിക്കും. എന്റെ മുന്നില്‍ വലിക്കാറില്ല. (ഞാന്‍ വലിക്കാതിരിക്കാനാണത്രെ) വിപ്ലവപാര്‍ട്ടിയുടെ കടുത്ത ആരാധകന്‍. ഞാന്‍ കോളേജില്‍ ചേര്‍ന്നതിനു ശേഷം അധികം കണ്ടിട്ടില്ല. നീണ്ട നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഞാന്‍ ആ ‘നായിന്റെ മോനെ’ കാണുന്നത്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...